കെഎസ്എഫ്ഇ ശാഖയിലെ ഒരുകോടിയുടെ മുക്കുപണ്ടതട്ടിപ്പ്: 2 പേർ അറസ്റ്റിൽ
Mail This Article
×
വളാഞ്ചേരി ∙ കെഎസ്എഫ്ഇ ശാഖയിലെ മുക്കുപണ്ടതട്ടിപ്പു കേസിൽ 2 പേർ അറസ്റ്റിൽ. മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്തു എന്നാണ് കേസ്. തിരുവേഗപ്പുറ വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷരീഫ് (42), വിളത്തൂർ കോരക്കോട്ടിൽ മുഹമ്മദ് അഷറഫ് (42) എന്നിവരെയാണ് എസ്എച്ച്ഒ ബഷീർ സി. ചിറക്കൽ അറസ്റ്റ് ചെയ്തത്. കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസർ കൊളത്തൂർ സ്വദേശി രാജനെ നേരത്തെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതപ്പെടുത്തി.
English Summary:
Police in Valanchery, Kerala have apprehended two individuals in connection with a gold loan scam worth one crore rupees at a local KSFE branch. The scam involved fake gold being pledged as collateral for loans.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.