ADVERTISEMENT

വടകര∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ആരോപണവിധേയനായ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെ അധ്യാപക ജോലിയിൽ നിന്ന് ‌പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. റിബേഷ് ജോലി ചെയ്യുന്ന ആറങ്ങോട്ട് എംഎൽപി സ്‌കൂളിലേക്കാണ് മാർച്ച് നടത്തിയത്. രാവിലെ മുതൽ പൊലീസ് വലിയ ബാരിക്കേഡുകൾ സ്‌ഥാപിച്ച് സ്‌കൂളിലേക്കുള്ള വഴി തടഞ്ഞു.

പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളി മാറ്റാനും മുകളിൽ കയാറാനും ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. കുറച്ചുനേരത്തെ സംഘർഷത്തിനു ശേഷം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു. മാർച്ച്, യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് പോറോട് അധ്യക്ഷത വഹിച്ചു. എം.പി.ഷാജഹാൻ, ഷാനിബ് ചെമ്പോട്, മുഹമ്മദ് പേരോട് എന്നിവർ പ്രസംഗിച്ചു.

English Summary:

Kafir Screenshot Controversy: MSF Protest Turns Violent in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com