ADVERTISEMENT

കായക്കൊടി  ∙ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ മിന്നൽ ചുഴലിയിൽ നാശനഷ്ടങ്ങൾ ഏറെ. കായക്കൊടി പഞ്ചായത്തിലെ കൂട്ടൂർ വാർഡിൽ പട്ടർക്കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലിക്കാറ്റ് നാശം വിതച്ചത്. നാവോട്ട് കുന്നുമ്മൽ ദേവി, നവോട്ടുകുന്നുമ്മൽ രഘു, നാവോട്ടുകുന്നുമ്മൽ ബിജു എന്നിവരുടെ വീടുകളുടെ മേൽക്കൂര മരം വീണു തകർന്നു. നാവോട്ടുകുന്നുമ്മൽ അശോകൻ, നാവോട്ടുകുന്നുമ്മൽ ചീരു, പനച്ചിക്കുന്നുമ്മൽ വസന്ത, പേറാണ്ടിയിൽ സുകുമാരൻ എന്നിവരുടെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു, ആയിലാണ്ടി ചന്ദ്രന്റെ തൊഴുത്ത് മരം വീണു പൂർണമായും തകർന്നു. പശുവും കിടാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ ചുഴലിയിൽ മരം വീണു നാവോട്ട് 
കുന്നുമ്മൽ ദേവിയുടെ വീടിന്റെ മേൽക്കൂര തകർന്നത് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ സന്ദർശിക്കുന്നു.
കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ ചുഴലിയിൽ മരം വീണു നാവോട്ട് കുന്നുമ്മൽ ദേവിയുടെ വീടിന്റെ മേൽക്കൂര തകർന്നത് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ സന്ദർശിക്കുന്നു.

കാട്ടികെട്ടിയ പറമ്പത്ത് വാസുവിന്റെ മതിൽ മരം വീണു തകർന്നു. ആയിലാണ്ടി ചന്ദ്രൻ, മൂടാട്ട് ബാലകൃഷ്ണൻ നായർ, ആയിലാണ്ടി ശേഖരൻ, പേറാണ്ടിയിൽ സുകുമാരൻ, പൊയിൽ മനോജൻ, വണ്ണാൻകണ്ടി മൊയ്തു, വേങ്ങക്കണ്ടി പവിത്രൻ എന്നിവരുടെ സ്ഥലത്തെ തെങ്ങ്, കമുക്, വാഴ, ഇടവിള കൃഷികൾ, പടുമരങ്ങൾ എന്നിവ നശിച്ചു. പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. എംഎൽഎമാരായ ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ, ഡപ്യൂട്ടി തഹസിൽദാർ സീന, വില്ലേജ് ഓഫിസർ എം.ബിജു എന്നിവർ സ്ഥലം സന്ദർശിച്ചു.


എരവട്ടൂർ അരക്കുന്നുമ്മൽ പി.എം.ഹമീദിന്റെ വീട് മരം വീണു തകർന്ന നിലയിൽ
എരവട്ടൂർ അരക്കുന്നുമ്മൽ പി.എം.ഹമീദിന്റെ വീട് മരം വീണു തകർന്ന നിലയിൽ

അടിയന്തര  ധനസഹായം അനുവദിക്കണം
കായക്കൊടി ∙ മിന്നൽ ചുഴലിക്കാറ്റിന്റെ ഭാഗമായി വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗത്ത് വീട് നഷ്ടപ്പെട്ടവർക്കും കൃഷി നശിച്ചവർക്കും മറ്റും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കായക്കൊടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും വാർഡ് മെംബറുമായ കെ.പി.ബിജു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ 3 വീടുകളുടെ മേൽക്കൂര തകരുകയും 2 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ട്.

മിന്നൽ ചുഴലിയിൽ പട്ടർകുളങ്ങര ആയിലോണ്ടി ചന്ദ്രന്റെ ചേന, 
കപ്പ മുതലായ കൃഷി നശിച്ച നിലയിൽ
മിന്നൽ ചുഴലിയിൽ പട്ടർകുളങ്ങര ആയിലോണ്ടി ചന്ദ്രന്റെ ചേന, കപ്പ മുതലായ കൃഷി നശിച്ച നിലയിൽ

വീടിനു മുകളിൽ  മരം വീണു
പേരാമ്പ്ര ∙ കനത്ത മഴയിൽ വീടിനു മുകളിൽ മരം വീണ് അപകടം. എരവട്ടൂർ അരക്കുന്നുമ്മൽ പി.എം.ഹമീദിന്റെ വീടിനു മുകളിലാണു വലിയ മരം കടപുഴകി വീണത്. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. വീടിനു മുകളിലുള്ള ടാങ്കിനും മുകൾ ഭാഗത്തെ സ്ലാബിനും കേടുപറ്റി. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു. വില്ലേജ്, പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി.

കീഴരിയൂർ തേറങ്ങാട്ട് മീത്തൽ ബാലന്റെ വീട് ശക്തമായ മിന്നലിൽ തകർന്ന നിലയിൽ
കീഴരിയൂർ തേറങ്ങാട്ട് മീത്തൽ ബാലന്റെ വീട് ശക്തമായ മിന്നലിൽ തകർന്ന നിലയിൽ

മിന്നലിൽ വീടിന് നാശം
കീഴരിയൂർ ∙ ശക്തമായ മിന്നലിൽ തേറങ്ങാട്ട് മീത്തൽ ബാലന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ചുമരുകൾക്ക് വിള്ളൽ ഉണ്ടായി. ഇലക്ട്രോണിക് ഉപകരണങ്ങളും സർവീസ് വയറുകളും കത്തിനശിച്ചു. കിടപ്പുമുറിയുടെ ചുമർ തുളഞ്ഞ നിലയിലാണ്. കോൺക്രീറ്റ് സ്ലാബുകൾക്കും ആഘാതം വന്നിട്ടുണ്ട്. കീഴരിയൂർ വില്ലേജ് ഓഫിസർ എ.മിനി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, പഞ്ചായത്ത് ഓവർസീയർ കെ.മനോജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എം.രവീന്ദ്രൻ, മെംബർ എം.സുരേഷ് തുടങ്ങിയവർ വീട് സന്ദർശിച്ചു. 3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

പരുത്തിപ്പാറ പള്ളിമേത്തൽ അണ്ടംതോട്ടത്തിൽ ജമീലയുടെ വീടിന്റെ മേൽക്കൂര മഴയിൽ തകർന്ന നിലയിൽ.
പരുത്തിപ്പാറ പള്ളിമേത്തൽ അണ്ടംതോട്ടത്തിൽ ജമീലയുടെ വീടിന്റെ മേൽക്കൂര മഴയിൽ തകർന്ന നിലയിൽ.

മഴയിൽ വീടു തകർന്നു
ഫാറൂഖ് കോളജ് ∙ കനത്തു പെയ്ത മഴയിൽ പരുത്തിപ്പാറയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. പള്ളിമേത്തൽ പികെഎം റോഡിൽ അണ്ടംതോട്ടത്തിൽ ജമീലയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് പുലർച്ചെ രണ്ടിനു തകർന്നത്. മുറിയിൽ ഉറങ്ങിക്കിടന്ന ജമീലയും മകനും ശബ്ദം കേട്ടുണർന്നു പുറത്തേക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

പട്ടർകുളങ്ങര പനാണ്ടിയിൽ സുകുമാരന്റെ തെങ്ങ് ചുഴലിക്കാറ്റിൽ പൊട്ടിവീണ നിലയിൽ
പട്ടർകുളങ്ങര പനാണ്ടിയിൽ സുകുമാരന്റെ തെങ്ങ് ചുഴലിക്കാറ്റിൽ പൊട്ടിവീണ നിലയിൽ

2 കിടപ്പു മുറികളുടെ മേൽക്കൂരയാണ് തകർന്നടിഞ്ഞത്.  ഓടുകൾ പൊട്ടി വീണ് വീട്ടിലെ അലമാര, കട്ടിൽ, മേശ തുടങ്ങിയ ഫർണിച്ചറും ഗൃഹോപകരണങ്ങളും നശിച്ചു.    മുറിയിലുണ്ടായിരുന്ന തയ്യൽ മെഷീനും കേടായിട്ടുണ്ട്. മുറിയുടെ ചുമർ ഭിത്തിയിൽ വിള്ളൽ വീണു. കൗൺസിലർമാരായ ഗോപി പരുത്തിപ്പാറ, ആയിഷ ജസ്ന, രാമനാട്ടുകര വില്ലേജ് ഓഫിസർ സി.കെ.സുരേഷ് കുമാർ എന്നിവർ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com