ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസ് - ഫ്ലഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 16-ാമത് അഖിലേന്ത്യാ സിൽവർ ഹിൽസ് ട്രോഫി ഇന്റർ-സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഫൈനലിൽ, വേലമ്മൽ മെട്രിക്കുലേഷൻ എച്ച്എസ്എസ് ചെന്നൈ 75-50ന് ആതിഥേയരായ സിൽവർ ഹിൽ എച്ച്എസ്എസിനെ തോൽപ്പിച്ച് ആൺകുട്ടികളുടെ കിരീടം നേടി. സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് സേലം, ചെന്നൈയിൽ നിന്നുള്ള വിദ്യോദയ ജിഎച്ച്എസ്എസിനെ (82-74) തോൽപ്പിച്ച് പെൺകുട്ടികളുടെ കിരീടം സ്വന്തമാക്കി. അണ്ടർ 14 ആൺകുട്ടികളുടെ സെന്റ് ചവറ മിനി ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിൽ സിൽവർ ഹിൽ പബ്ലിക് സ്‌കൂളിനെ 35-32ന് തോൽപ്പിച്ച് സിൽവർ ഹിൽ എച്ച്എസ്എസ് ചാംപ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യോദയ ജിഎച്ച്എസ്എസ് ചെന്നൈയെ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് സേലം (82-74) പരാജയപ്പെടുത്തി.

silver-hills-trophy-inter-school-basketball-tournament-3

ട്രോഫികളും ക്യാഷ് അവാർഡുകളും രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോൾ താരം പി.എസ്.ജീന വിതരണം ചെയ്തു. സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജര്‍ റവ. ഫാ. അഗസ്റ്റിന്‍ കെ. മാത്യു സിഎംഐ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോര്‍ജ് പുഞ്ചയില്‍ സിഎംഐ, കേരളാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. മാത്യു കളപ്പുരയില്‍ സിഎംഐ, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ പി.കെ.ശശിലാല്‍, ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്, പിടിഎ പ്രസിഡന്റ് ഐ.പി.അഭിലാഷ്, എസ്.ശ്രീജിത് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.

silver-hills-trophy-inter-school-basketball-tournament-2

പ്രത്യേക സമ്മാനങ്ങൾ:
ആൺകുട്ടികൾ
∙ മികച്ച കളിക്കാരൻ – വിശാൽ അക്ഷിത്
∙ വാഗ്ദാന താരം – വിഘ്നേഷ് ശിവ (സിൽവർ ഹിൽ എച്ച്എസ്എസ്)
പെൺകുട്ടികൾ
∙ മികച്ച കളിക്കാരി - ചാരുലത എ (സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് സേലം)
∙ പ്രോമിസിങ് പ്ലെയർ – ജോഷ്ന എം (വിദ്യോദയ ജിഎച്ച്എസ്എസ് ചെന്നൈ)

English Summary:

16th All India Silver Hills Trophy Inter-School Basketball Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com