ADVERTISEMENT

നാദാപുരം∙ ജല അതോറിറ്റിയുടെ പൈപ്പ് ഇന്നലെ രാവിലെയും പൊട്ടി റോഡിൽ വെള്ളമൊഴുകി. വടകര റൂട്ടിൽ കക്കംവെള്ളിയിൽ ശാദുലി റോഡിനോടു ചേർന്ന ഭാഗത്താണ് പൈപ്പ് പ‌ൊട്ടിയത്. പമ്പിങ് നിർത്തി വച്ചതോടെ ഈ മേഖലയിലെ ജലവിതരണം നിലച്ചു. നാദാപുരം ടൗണിന്റെ പടിഞ്ഞാറു ഭാഗത്ത് പലയിടങ്ങളിലായി പൈപ്പ് പൊട്ടുകയും വെള്ളം പാഴാകുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിനൊന്നും പരിഹാരം കണ്ടെത്താൻ ജല അതോറിറ്റിക്ക് കഴിയുന്നില്ല. പയന്തോങ് ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച നിർത്തിയ പമ്പിങ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളത്തിന്റെ മർദം കൂടുമ്പോൾ ഏത് പൈപ്പും പൊട്ടുമെന്നാണ് അധികൃതർ പറയുന്നത്.   പല പൊട്ടലുകളും എവിടെയാണെന്നു കൃത്യമായി കണ്ടെത്താൻ കഴിയാത്തതു കാരണം പലയിടങ്ങളിൽ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും.

English Summary:

A recent water pipe burst in Nadapuram's Kakkamvelli area has brought to light the ongoing issue of aging infrastructure and frequent pipe bursts plaguing the region. The incident resulted in flooding and disrupted water supply to residents, raising concerns over the Kerala Water Authority's (KWA) response to this recurring problem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com