ADVERTISEMENT

കോഴിക്കോട്∙ ‘ അവൻ ഒരു പാവമായിരുന്നു... പക്വതയുള്ള കുട്ടി’’ അർജുനെക്കുറിച്ച് കെ.എം.ഗിരിജയുടെ വാക്കുകളിൽ ഓർമയുടെ നനവു പടരുന്നു. 2009 കാലഘട്ടത്തില‍ കുന്നമംഗലം ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ഗിരിജ. അർജുന്റെ പത്താംക്ലാസിലെ ക്ലാസ് ടീച്ചറായിരുന്നു. ‘‘ എന്റെ കുട്ടിയെയാണ് ഷിരൂരിൽ കാണാതായതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ആരോ പറഞ്ഞാണ് സംഭവം അറിഞ്ഞത്.   അർജുനാണെന്ന് അറിഞ്ഞത് വലിയ ഞെട്ടലായിരുന്നു.’’ ഗിരിജ പറഞ്ഞു.

‘‘ അവൻ ശാന്തനായിരുന്നു. ആരോടും ഒരു ബഹളത്തിനുമില്ല. അർജുന്റെ പെങ്ങൾ അഞ്ജുവും എന്റെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. സ്കൂളിൽ അക്കാലത്ത് ഗൈഡ്സ് ചുമതല എനിക്കായിരുന്നു. അഞ്ജു സജീവമായിരുന്നു.  അഞ്ജുവിന്റെ സഹോദരനെന്ന നിലയിലും അർജുനുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. സ്നേഹവും വാത്സല്യവുമായിരുന്നു അവനോട്.’’ കെ.എം.ഗിരിജ പറഞ്ഞു.

English Summary:

This article shares the poignant memories of K.M. Girija, a former teacher, about her student Arjun who tragically went missing in Shirur. Her recollections paint a picture of a calm, well-behaved, and beloved student, leaving readers with a sense of sorrow and longing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com