ADVERTISEMENT

ഒഞ്ചിയം∙ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. ഒഞ്ചിയം ഗവ.എൽപി സ്കൂളിനു സമീപം കൊയിലോത്ത് മീത്തൽ മറിയം (65) ആണ് മരിച്ചത്. ഞായറാഴ്ച പകൽ പന്ത്രണ്ട് മണിയോടെ പറമ്പിൽ ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ മറിയത്തെ ആക്രമിക്കുകയായിരുന്നു. 

വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുഹമ്മദ് ഷുഹൈബ്, ഹസീന, ഷമീന. മരുമക്കൾ: യൂസഫ്, ബഷീർ, മുനീറ.

English Summary:

A 65-year-old woman from Onchiyam, Kerala, tragically passed away after being stung by a hornet while tending to her goat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com