ADVERTISEMENT

പുറമേരി∙ പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം പുറമേരി ലോക്കൽ കമ്മിറ്റി അംഗവുമായ കുനിങ്ങാട്ടെ ചെട്ട്യാർ മീത്തൽ സി.എം.വിജയൻ മാസ്റ്റർ (59) അന്തരിച്ചു. റിട്ട. മുതുവടത്തൂർ യുപി സ്കൂൾ അധ്യാപകനാണ്. കർഷക സംഘം നാദാപുരം ഏരിയ വൈസ് പ്രസിഡന്റ്, പുറമേരി മേഖല സെക്രട്ടറി, കുനിങ്ങാട് മത്തായിക്കോ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

പിതാവ്: പരേതനായ കണാരൻ. മാതാവ്: മാണി. ഭാര്യ: ലെന (പുറമേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: ഷെല്ലി വിജയൻ, സാലറ്റ് വിജയൻ (വിദ്യാർഥികൾ). സഹോദരങ്ങൾ: മോഹനൻ (ഹോട്ടൽ, കുനിങ്ങാട്), പവിത്രൻ, സുരേഷ്, സുജാത.

English Summary:

Purameri Panchayat Vice President and CPM leader C.M. Vijayan Master passed away at 59.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com