ADVERTISEMENT

കോഴിക്കോട്∙ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ദീർഘകാലം പുറത്തുവിടാതിരുന്നതിന്റെയും പിന്നീട് പുറത്തുവിട്ടതിന്റെയും പൂർണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മിഷന് മാത്രമാണെന്ന് കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം. അതിൽ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മർകസ് ലോ കോളജിൽ വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിന്റെയും കോളജിലെ ആർടിഐ ക്ലബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2019 ഡിസംബർ 31നാണ്. ഇതിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്ക് വിടുന്നതിന് തടസ്സമായത് 2020 ഫെബ്രുവരിയിലെ കമ്മിഷന്റെ ഉത്തരവാണ്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് അന്ന് കമ്മിഷൻ നിർദേശിച്ചു. ഇപ്പോൾ അതേ റിപ്പോർട്ട് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാത്തവിധം പുറത്തുവിടാൻ പറഞ്ഞതും വിവരാവകാശ കമ്മിഷൻ തന്നെ. ഈ രണ്ടു ഉത്തരവുകളും നടപ്പാക്കാനേ സാംസ്കാരിക വകുപ്പിന് കഴിയുമായിരുന്നുള്ളൂ’ – അദ്ദേഹം വ്യക്തമാക്കി.

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ക്യാംപസുകളിൽ സ്ഥാപിക്കുന്ന വിവരാവകാശ ക്ലബുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ. പിള്ള, അഡ്വ. സമദ് പുലിക്കാട്, ഗോകുൽ രാജ് എന്നിവർ സംസാരിച്ചു.

English Summary:

State Information Commissioner Dr. A. Abdul Hakeem clarifies that the decision to withhold and subsequently release the Hema Committee report rested solely with the Information Commission, underscoring their commitment to transparency and accountability under the Right to Information Act.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com