ADVERTISEMENT

കോഴിക്കോട്∙ രണ്ടു വർഷമായി വിദ്യാർഥിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം പരവൂർ തൊടിയിൽ അൻസാർ എന്ന നാസറിന് (പൊറോട്ട നാസർ–62) 37 വർഷം കഠിനതടവിനു ശിക്ഷിച്ചു. അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്.അമ്പിളിയാണ് ശിക്ഷ വിധിച്ചത്.2022 ജനുവരി മുതൽ പല ദിവസങ്ങളിലായി ഹൈസ്കൂൾ വിദ്യാർഥിയെ കളിസ്ഥലത്തുനിന്നു കൂട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായാണ് കേസ്.

 പ്രതി താമസിച്ചിരുന്ന വാടകമുറിയിൽ കൊണ്ടുപോയി നിരന്തരം സിഗരറ്റും മദ്യവും ലഹരിമരുന്നും നൽകിയിരുന്നു. കുട്ടിയെ രക്ഷിതാക്കൾ ലഹരിമുക്ത ചികിത്സയ്ക്ക് വിധേയമാക്കിയപ്പോൾ വീണ്ടും ലഹരിമരുന്ന് നൽകാമെന്നു പറഞ്ഞ് ഇയാൾ വിളിച്ചുവരുത്തി. തുടർന്ന് കസബ പൊലീസിൽ രക്ഷിതാവ് വിവരം നൽകുകയായിരുന്നു. പൊലീസ് ഇയാളെ പിടികൂടുകയും ലഹരിമരുന്ന് കണ്ടെടുക്കുകയും ചെയ്തു. കുട്ടി പ്രതിയിൽനിന്നു നിരന്തരമായി ലൈംഗിക പീഡനത്തിനു വിധേയമായ സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസും കേസെടുക്കുകയായിരുന്നു.

English Summary:

In a landmark judgment, a Fast Track Special POCSO Court in Kollam, Kerala, has sentenced a 62-year-old man, Ansar, also known as "Porotta Nasar," to 37 years of rigorous imprisonment for drugging and sexually assaulting a student for two years. The verdict, delivered by Judge C.S. Ambily, sends a strong message against child abuse and emphasizes the commitment to protecting children.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com