ADVERTISEMENT

വടകര ∙ ആഴത്തിൽ വേരൂന്നിയ ലിംഗ വിവേചനമാണ് സിനിമയിൽ തുല്യനീതി നടപ്പാക്കാൻ പറ്റാത്തതിനു കാരണമെന്ന് നടി പത്മപ്രിയ. 

   സൈനിക ഉദ്യോഗസ്ഥൻ, അഭിഭാഷകൻ തുടങ്ങി കരുത്തുറ്റ കഥാപ്രാത്രങ്ങൾ കൂടുതലും പുരുഷൻമാർക്കുള്ളതാണ്. ദുഃഖ പുത്രികളും നർത്തകികളും സുന്ദരിയായ വീട്ടമ്മമാരുമാകാനാണ്  സ്ത്രീകളെ ക്ഷണിക്കുന്നത്. മടപ്പള്ളി ഗവ.കോളജിൽ എ.ആർ.നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.
പ്രിൻസിപ്പൽ പി.എം.ഷിനു അധ്യക്ഷനായിരുന്നു. എ.കെ.ദീപ, ജിതിൻ പി.പോള, ബബിത എന്നിവർ പ്രസംഗിച്ചു. ചോദ്യോത്തര വേളയിൽ പത്മപ്രിയ മറുപടി പറഞ്ഞു.

English Summary:

Renowned actress Padmapriya sheds light on the pervasive gender discrimination within the Indian film industry, particularly criticizing the lack of strong and diverse roles offered to women, during her address at the A.R. Narayana Kurup memorial lecture.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com