ADVERTISEMENT

നാദാപുരം∙ കസ്തൂരികുളത്ത് ശുചി മുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി എന്ന പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗവും പൊലീസും എത്തി ഹോട്ടൽ പൂട്ടിച്ചു. ഫുഡ്പാർക്ക് ഹോട്ടൽ മാലിന്യം ഓട വഴി നാട്ടിൽ പല ഇടങ്ങളിലും ഒഴുകി എത്തുകയും കിണറുകൾ മലിനം ആകുകയും ചെയ്തു എന്നാണ് പരാതി. അധികൃതരുടെ പരിശോധനയിൽ പരാതിയിൽ കാര്യം ഉണ്ടെന്നു വ്യക്തമായതായി  വാർഡ് മെമ്പർ കെ. അബാസ് പറഞ്ഞു. പ്രശ്നം പരിഹരിക്കാതെ ഹോട്ടൽ തുറക്കരുത് എന്ന് ഹെൽത്ത് അധികൃതർ നോട്ടീസ് നൽകി.

English Summary:

A hotel in Nadapuram, Kerala, has been shut down due to allegations of environmental pollution. The Food Park Hotel allegedly dumped toilet waste into a local canal, leading to the contamination of wells in the area. Health officials confirmed the complaint and have prohibited the hotel from reopening until the issue is addressed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com