ADVERTISEMENT

ചക്കിട്ടപാറ ∙ പഞ്ചായത്തിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളുടെ ചികിത്സയെ ബാധിക്കുന്ന പരാതിക്കു പരിഹാരമായി. 2 മാസം മുൻപ് ആരോഗ്യ വകുപ്പ് നിയമിച്ച ഡോക്ടർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു അപ്പീൽ നൽകിയതിനെ തുടർന്നാണ് ചാർജ് ഏറ്റെടുക്കാതിരുന്നത്. പെരുവണ്ണാമൂഴി ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ജൂലൈ അവസാന വാരം സ്ഥലംമാറ്റം ലഭിച്ചു പോയതോടെയാണ് ചികിത്സ മുടങ്ങിയത്. ഡോക്ടർമാരുടെ കുറവ് ചികിത്സ മുടങ്ങാൻ കാരണമാകുന്നതായി സെപ്റ്റംബർ 29ന് മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടത്. 

3 ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയിൽ 2 ഡോക്ടർമാരായി കുറഞ്ഞതോടെ സായാഹ്ന ഒപി പ്രവർത്തനത്തെയും ബാധിച്ചു. കഴിഞ്ഞ ആഴ്ചയിൽ അമിത ജോലിഭാരം നിമിത്തം പനി പിടിപെട്ട് മെഡിക്കൽ ഓഫിസർ കൂടി അവധിയിലായതിനാൽ ചികിത്സതേടിയെത്തുന്ന രോഗികൾ ദുരിതത്തിലായിരുന്നു. പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും ശക്തമായ ഇടപെടലിനെ തുടർന്നു 2 മാസം മുൻപ് പെരുവണ്ണാമൂഴിയിലേക്ക് നിയമിച്ച ഡോക്ടർ ഇന്നലെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. 3 ഡോക്ടർമാർ ഉള്ളതിനാൽ ഇനി മുതൽ വൈകിട്ട് 6 വരെ ഒപി ഉണ്ടാകുമെന്നാണു പ്രതീക്ഷ.

English Summary:

The Peruvannamuzhi Family Health Center, facing a critical shortage of doctors for months, is finally able to offer full services again. Thanks to intervention by the Panchayat and media attention, a previously appointed doctor has taken charge, ensuring patients have access to much-needed healthcare.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com