ADVERTISEMENT

കോഴിക്കോട്∙ കാളിയാമ്പുഴ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. പാസഞ്ചേഴ്‌സ് ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തി ഗതാഗതമന്ത്രിയാണ് തുക അനുവദിച്ചത്. ഇതുകൂടാതെ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായങ്ങളും ഉണ്ടാവമെന്നും എംഎൽഎ വ്യക്തമാക്കി.

English Summary:

In the wake of the devastating Kaliyampuzha KSRTC bus accident, Thiruvambady MLA Linto Joseph announced Rs 10 lakh financial assistance to each bereaved family from the Passengers Insurance Scheme. The KSRTC will cover the medical expenses of the injured passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com