ADVERTISEMENT

കൊയിലാണ്ടി∙ വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിയിൽ  4 വർഷമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിലും താലൂക്ക് ആശുപത്രിയിലും നൽകി വരുന്ന അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ ഡാനിയേൽ ഫെൻടോൺ. അമേരിക്കയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഡാനിയേൽ കഴിഞ്ഞ ഒന്നിനാണ് കൊല്ലം ഈച്ചനാട്ടിൽ ശരത് കുമാറിന്റെയും ശോഭനയുടെയും മകളായ അനു ശരത്തിനെ വിവാഹം ചെയ്തത്. അമേരിക്കയിലെ കരോലിനയിൽ മനഃശാസ്ത്ര വിഭാഗത്തിൽ കൗൺസലറായി ജോലി ചെയ്യുകയാണ് അനു.

സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളിൽ സഹായം നൽകുന്ന കുടുംബാംഗങ്ങളിൽ നിന്നുള്ള പ്രേരണയിലായിരുന്നു അനുമേനോനും ഡാനിയേൽ ഫെൻടോണും അന്നദാനത്തിനെത്തുകയും തെരുവോരത്തും ആശുപത്രി പരിസരത്തും അന്നദാനം നൽകുകയും ചെയ്തത്. സേവാഭാരതി പ്രവർത്തകരായ കെ.പങ്കജാക്ഷൻ,കെ.കെ.മുരളി, രാഘവൻ നായർ പുതിയോട്ടിൽ, അർഷിത്ത് ഉപ്പാലക്കണ്ടി,ഉണ്ണി ഒറ്റക്കണ്ടം,ഉമേഷ് കൊയിലാണ്ടി എന്നിവരും കൂടെയുണ്ടായിരുന്നു.

English Summary:

Daniel Fenton, an American civil engineer, recently participated in a heartwarming act of charity in Koyilandy, Kerala. Joining the "Vishukkana Vayarinu Oru Nerathe Bhakshanam" initiative, Fenton served meals alongside locals, showcasing the unifying power of compassion and goodwill.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com