ADVERTISEMENT

കോഴിക്കോട് ∙ നവീകരിച്ച മാവൂർ റോഡ് ശ്മശാനം ‘സ്മൃതിപഥം’ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മന്ത്രി എം.ബി.രാജേഷ് നാടിനു സമർപ്പിക്കും. പുതുമോടിയിലായ ‘സ്മൃതിപഥ’ത്തിൽ വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന 3 ചൂളകളും പരമ്പരാഗത രീതിയിൽ ചേരികൊണ്ടു ദഹിപ്പിക്കാനുള്ള 2 ചൂളകളും നിർമിച്ചു. കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനുമായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അനുശോചന യോഗങ്ങൾക്ക് ഉൾപ്പെടെ കേരളീയ മാതൃകയിൽ വിശാലമായ ഹാൾ നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുൻവശത്തു പുൽത്തകിടിയും ഒരുക്കി.

ഇതിനു സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശ്മശാനത്തിലെ പ്രധാന കെട്ടിടത്തിലും വരച്ചിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനായി ഓടകളും നിർമിച്ചിട്ടുണ്ട്. ചുറ്റുമതിൽ, ഗേറ്റ്, പ്രവേശന കവാടം, തെരുവു വിളക്കുകൾ, ജനറേറ്റർ തുടങ്ങിയവ ഇതിന്റെ ഭാഗമായി സ്ഥാപിച്ചു. അവസാനഘട്ട പ്രവൃത്തികൾ രണ്ടു ദിവസത്തിനകം പൂർത്തിയാകും.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തുന്നത്. കോർപറേഷൻ ഫണ്ടിൽ 4 കോടി രൂപയും എ.പ്രദീപ് കുമാർ എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ഫണ്ടിൽ അനുവദിച്ച രണ്ടര കോടി രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.

നവീകരണ പ്രവൃത്തി പൂർത്തിയാകുന്ന കോഴിക്കോട് മാവൂർ റോഡിലെ കോർപറേഷൻ ശ്മശാനത്തിലെ അനുശോചന ഹാൾ. 

ചിത്രം: മനോരമ
നവീകരണ പ്രവൃത്തി പൂർത്തിയാകുന്ന കോഴിക്കോട് മാവൂർ റോഡിലെ കോർപറേഷൻ ശ്മശാനത്തിലെ അനുശോചന ഹാൾ. ചിത്രം: മനോരമ

പഴയ 2 ചൂളകളും നന്നാക്കുന്നു
മാവൂർ റോഡ് ശ്മശാനത്തിൽ നേരത്തേയുണ്ടായിരുന്ന, വാതകവും വൈദ്യുതിയും ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കാനുള്ള 2 ചൂളകളുടെ നവീകരണവും പുരോഗമിക്കുന്നു. ഉദ്ഘാടനത്തോടൊപ്പം ഇതിന്റെ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഒരേ സമയം 7 മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും.

English Summary:

Experience serenity and respect at Kozhikode's newly renovated "Smrithi Padham" crematorium on Mavoor Road. Featuring modern gas incinerators, traditional pyres, and a design that honors life's journey, Smrithi Padham offers a peaceful final farewell.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com