കാരോത്ത് റെയിൽവേ ഗേറ്റ് അടച്ചു; വില്ലേജ് ഓഫിസിലേക്കുള്ള വഴി തടസ്സപ്പെട്ടു
Mail This Article
അഴിയൂർ∙അഴിയൂർ വില്ലേജ് ഓഫിസിലേക്കുള്ള വഴി തടസ്സപ്പെട്ടു. ബൈപാസ് നിർമാണം പൂർത്തിയായതിനെത്തുടർന്നു അധികൃതർ കാരോത്ത് റെയിൽവേ ഗേറ്റ് അടച്ചു പൂട്ടിയതോടെയാണ് വഴി ഇല്ലാതായാത്. വില്ലേജ് ഓഫിസിലേക്ക് കാരോത്ത് റെയിൽവേ ഗേറ്റ് വഴിയാണ് വാഹനങ്ങൾ നേരത്തെ പോയിരുന്നത്. കാൽനട യാത്ര പോലും തടയുന്ന വിധമാണ് വഴി അടച്ചത്.
ഇപ്പോൾ ബൈപാസ് റോഡ് വഴി പ്രത്യേക വാഹനങ്ങൾ ഏർപ്പാടാക്കിയോ സ്വന്തം വാഹനത്തിലോ ചുറ്റി വേണം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വില്ലേജ് ഓഫിസിൽ എത്താൻ. വില്ലേജ് ഓഫിസിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്നവർ നേരിടുന്ന യാത്രാ ദുരിതം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് വില്ലേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്പെഷൽ വില്ലേജ് ഓഫിസർ സി.കെ.ബബിത അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.ബാബുരാജ്, കെ.വി.രാജൻ, പ്രദീപ്ചോമ്പാല, ടി.ടി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.