ADVERTISEMENT

കോഴിക്കോട് ∙ തിരയിൽപ്പെട്ടു മത്തിക്കൂട്ടം അടിച്ചുകയറി വന്നത് അപൂർവ കാഴ്ചയായി. വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്താണ് ജീവനുള്ള മത്തി തിരക്കൊപ്പം കരയിലേക്ക് കയറിയത്. തിര പിൻവലിഞ്ഞപ്പോൾ കൂട്ടത്തോടെ കരയിൽ അടിഞ്ഞത്. പിന്നീട് കയ്യിൽ കിട്ടിയ കവറിലും ബാഗിലുമായി പലരും മത്തി ശേഖരിക്കാൻ തുടങ്ങി. രാവിലെ 11.40ന് ആണ് കടപ്പുറത്ത് തിരയോ‍ടൊപ്പം മത്തി കയറി വന്നത്. അൽപ സമയത്തിനകം തിരയിൽ കൂട്ടമായി മത്തിക്കൂട്ടം അടിഞ്ഞു.

ചില സന്ദർഭങ്ങളിൽ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടൽ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്കു കൂട്ടത്തോടെ എത്തുന്നതെന്നു കടൽ മത്സ്യ പഠന ഗവേഷക കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു. സാന്ദ്രത കുറയുമ്പോൾ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തിൽ കരയോടുത്തു സഞ്ചരിക്കുന്ന മത്തിക്കൂട്ടം വെള്ളത്തിന്റെ ഉപരിതലത്തിലെത്തി തിരയോടൊപ്പം കരയിലേക്കു തള്ളപ്പെടും.

അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഈ പ്രതിഭാസം നീളും. ഈ സന്ദർഭത്തിൽ മത്സ്യങ്ങൾക്കു തിരിച്ച് ഉൾക്കടലിലേക്കു പോകാൻ കഴിയാത്ത അവസ്ഥ വരും. തെക്കൻ കേരളത്തിലാണ് ഈ പ്രതിഭാസം കൂടുതലായും കാണുന്നത്. ഇന്നലെ കോന്നാട് കണ്ടത് ചാകര അല്ല, ഇത്തരം കടൽവെള്ള സാന്ദ്രതാ പ്രതിഭാസമാണെന്നു കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

A remarkable sight unfolded at West Hill, Konad beach in Kozhikode, Kerala, as a large number of live sardines were washed ashore by the waves. This unusual occurrence, attributed to temporary changes in seawater density caused by atmospheric temperature fluctuations, drew crowds who collected the stranded fish. Marine experts confirmed this event as a natural phenomenon, distinct from a typical fish shoal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com