ADVERTISEMENT

മേപ്പയൂർ∙ ജലജീവൻ മിഷൻ പൈപ്പിടൽ കാരണം ഗതാഗതം ദുഷ്‌കരമായ മേപ്പയൂർ - നെല്ല്യാടി റോഡ് പുനരുദ്ധരിക്കാൻ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിയപ്പോൾ വീണ്ടും കുഴിയെടുത്തു ജലജീവൻ കരാറുകാർ രംഗത്ത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം മേപ്പയൂർ ഭാഗത്ത് പ്രവൃത്തി തുടങ്ങിയത്. എന്നാൽ പണി തുടങ്ങിയടത്ത് തന്നെ കഴിഞ്ഞ ദിവസം രാത്രി ജലജീവൻ മിഷൻ കരാറുകാർ വലിയ കുഴി കുഴിച്ചത് വിവാദമായി.

പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കെആർഎഫ്ബി എൻജിനീയർ മേപ്പയൂർ പൊലീസിൽ പരാതി നൽകി. ടി.പി.രാമകൃഷ്ണൻ എംഎൽഎയും ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റീ ടാറിങ് പ്രവൃത്തിയാണ് മേപ്പയൂർ– നെല്ല്യാടി റോഡിൽ തുടങ്ങിയത്. 2.49 കോടി രൂപയാണ് അടിയന്തര നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്.

English Summary:

ewly repaired Meppaur-Nellyadi Road faces fresh damage due to JJM pipeline work, sparking public anger and official action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com