പൊള്ളയായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്; യാത്രചെയ്താൽ പോരാ, കണ്ണുതുറന്നു കാണണം
Mail This Article
ലോകം നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കണമെങ്കിൽ പഠിക്കാൻ തയാറായി യാത്ര ചെയ്യണമെന്നു സഞ്ചാരിയും കേരള പ്ലാനിങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര. ലോകത്തിന്റെ അദ്ഭുതങ്ങളിലേക്കും അനുഭവങ്ങളിലേക്കുമാണ് നമ്മൾ യാത്ര ചെയ്യേണ്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം അപകടത്തിലാണെന്നും തകരാൻ പോവുകയുമാണെന്നുമുള്ള പൊള്ളയായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്. പരിസ്ഥിതിയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് യാഥാർഥ്യത്തിൽ നിന്നുകൊണ്ട് പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാംസ്കാരികമായും ഒട്ടേറെ സാധ്യതകൾ ഉള്ള നാടാണ് ഇന്ത്യ. അതിനെ പരിപോഷിപ്പിക്കാൻ ഭരണസംവിധാനങ്ങൾ തയാറാകണം. പോകുന്ന നാടിനെയോ രാജ്യങ്ങളെയോ കണ്ണുതുറന്നു കാണാനോ ചരിത്രങ്ങൾ പഠിക്കാനോ മലയാളികൾ ശ്രമിക്കുന്നില്ല. നാളത്തെ മനുഷ്യന്റെ ഗതാഗതസാധ്യതയായ സ്പേസ് ലൈനറെക്കുറിച്ചു പറഞ്ഞാണ് അദ്ദേഹം സംവാദമവസാനിപ്പിച്ചത്. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായി.
കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com