ADVERTISEMENT

വടകര ∙ ദേശീയപാത കുഞ്ഞിപ്പള്ളി പഴയ അണ്ടിക്കമ്പനിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാത്രി 7നാണു സംഭവം. കാറിൽ സഞ്ചരിച്ച കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരിൽ നിന്നു മലപ്പുറത്തേക്കു പോകുകയായിരുന്ന കാറിൽ, മലപ്പുറം കഴുകൻ തൊടി കെ.ടി.ഹാരിസും കുടുംബവുമാണ് ഉണ്ടായിരുന്നത്.മാഹി ബൈപാസിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശിച്ച കാർ ലൈറ്റ് ഇല്ലാതെ വരുന്നത് കണ്ടു സ്ഥലത്ത് ഉണ്ടായിരുന്ന വടകര പൊലീസ് കൈ കാണിച്ചു നിർത്തിക്കുകയായിരുന്നു. കാറിന് അടിയിൽ നിന്നു തീയും പുകയും വരുന്നത് കണ്ട പൊലീസ് കാറിലുണ്ടായിരുന്നവരെ പുറത്തേക്ക് ഇറക്കിയ ഉടൻ കാർ കത്തുകയായിരുന്നു.വിവരം അറിയിച്ചതിനെ മാഹിയിൽ നിന്നും വടകരയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേന തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു.

English Summary:

A family had a lucky escape when their car suddenly caught fire while driving on the National Highway near Vadakara. The timely intervention of the Vadakara police, who noticed the car traveling without headlights, saved the family from potential harm. Firefighters extinguished the blaze, but the car was completely destroyed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com