ADVERTISEMENT

മാവൂർ ∙ ചൂലൂർ ഹെൽത്ത് സബ് സെന്ററിനു പുതിയ കെട്ടിടം ഒരുങ്ങുന്നു. പൊളിഞ്ഞു വീണ പഴയ കെട്ടിടം പൂർണമായി പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ചാത്തമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ചൂലൂരിൽ ഹെൽത്ത് സബ്സെന്റർ നിർമിക്കുന്നതിനു 15ാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റിൽ 55.5 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഗഡുവായി 27.75 ലക്ഷം രൂപ ലഭിച്ചു. ഇതു വിനിയോഗിച്ചു കെട്ടിടത്തിന്റെ പ്രാരംഭ നിർമാണ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന പ്രവൃത്തിയും ഉടനെ ആരംഭിക്കും. 

അടുത്ത വർഷം ആദ്യത്തോടെ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാകുമെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. മെഡിക്കൽ ഓഫിസർ ഡോ.സ്മിത റഹ്മാന്റെ നിർദേശം അനുസരിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണു കെട്ടിടം നിർമിക്കുന്നത്. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പരിശോധന, പ്രതിരോധ കുത്തിവയ്പുകൾ, കൗമാരക്കാർക്കും വയോജനങ്ങളുടെയും ആരോഗ്യ പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി പ്രദേശവാസികൾക്ക് ആവശ്യമായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം, മിനി ഫാർമസി, മിനി ഒടി, സ്റ്റോർ, രോഗികൾക്കുള്ള കാത്തിരിപ്പു കേന്ദ്രം, ഫീഡിങ് റൂം, ശുചിമുറി കോംപ്ലക്സ് തുടങ്ങിയവയാണു കെട്ടിടത്തിൽ ഒരുക്കുന്നത്.

English Summary:

Exciting news for Mavoor residents! The construction of a modern Choolur Health Sub Centre is nearing completion. Funded by a ₹55.5 lakh grant, the new facility will provide essential primary healthcare services, including checkups, immunizations, screenings, and health awareness classes. The state-of-the-art building is designed to offer comprehensive care to the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com