വീട് കയറി ആക്രമണം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
Mail This Article
വടകര∙ പുത്തൂരിൽ റിട്ട.പോസ്റ്റ്മാനെയും മകനെയും ക്വട്ടേഷൻ നൽകി വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആയുധം ഒളിപ്പിച്ച വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് ( 49 ), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് ( 42 ) എന്നിവരെ, അക്രമം നടത്തിയ പുത്തൂർ 110 കെവി സബ് സ്റ്റേഷന് സമീപത്തെ വീട്ടിലും എൻസി കനാലിന്റെ അക്ലോത്ത് നട ഭാഗത്തും എത്തിച്ച് എസ്ഐ എം.സി.പവനന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം തെളിവെടുപ്പ് നടത്തി.
രവീന്ദ്രനെ ആക്രമിക്കാൻ ഉപയോഗിച്ച 2 പട്ടിക എൻസി കനാലിൽ കണ്ടെത്തി. പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58),പട്ടർ പറമ്പത്ത് രഞ്ജിത്ത് (46).ചുണ്ടയിൽ മനോജൻ (40) എന്നിവരാണ് മറ്റു പ്രതികൾ. പ്രതികൾ സഞ്ചരിച്ച ജീപ്പ് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ 4 ന് രാത്രിയാണ് റിട്ട.പോസ്റ്റ്മാനായ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖം മൂടി ധരിച്ച് എത്തിയ സംഘം വീട്ടിൽ കയറി ആക്രമിച്ചത്.