2 കുടുംബങ്ങൾക്ക് ഉപജീവന മാർഗമൊരുക്കി എൻഎസ്എസ്
Mail This Article
രാമനാട്ടുകര ∙ തട്ടുകട നടത്തി 2 കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കിയിരിക്കുകയാണ് സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വൊളന്റിയർമാർ. കുട്ടികളുടെ പരിശ്രമത്തിൽ ഒരു കുടുംബത്തിന് ആടിനെയും മറ്റൊരു കുടുംബത്തിന് ലോട്ടറി വിൽപനയ്ക്ക് സൈക്കിളും വിതരണം ചെയ്തു.എൻഎസ്എസ് ആവിഷ്കരിച്ച ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടികളുടെ സാമൂഹിക സേവനം. പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്താൻ പിരിവ് നടത്തുന്നതിനു പകരം സ്വയം പ്രയത്നിച്ച് തുക കണ്ടെത്തിയത് വൊളന്റിയർമാരിൽ ആവേശമുണ്ടാക്കി.
ആട് കൈമാറ്റം എൻഎസ്എസ് ലീഡർ റിഫാ ഫാത്തിമയ്ക്ക് കൈമാറി ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ എം.സന്തോഷ് കുമാർ നിർവഹിച്ചു. സൈക്കിൾ കൈമാറ്റം ലീഡർ വി.അശ്വന്തിന് നൽകി എൻഎസ്എസ് നോർത്തേൺ റീജനൽ കോഓർഡിനേറ്റർ എസ്.ശ്രീചിത്ത് നിർവഹിച്ചു.പ്രിൻസിപ്പൽ കെ.വി.ശ്രീരഞ്ജിനി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ബേപ്പൂർ ക്ലസ്റ്റർ കോഓർഡിനേറ്റർ കെ.വി.സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് എ.വി.അനിൽകുമാർ, കൗൺസിലർ പി.കെ.അഫ്സൽ, പ്രോഗ്രാം ഓഫിസർ വി.എസ്.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.