ADVERTISEMENT

കോഴിക്കോട്∙ കുട്ടിക്ക് അർഹതപ്പെട്ട അമ്മവീട് ബന്ധുക്കൾ പൊളിച്ചതായി പരാതി. സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റിയോടും (ഡിസിപി) റൂറൽ പൊലീസിനോടും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ആവശ്യപ്പെട്ടു. സംഭവം ഇങ്ങനെ: പിതാവിൽനിന്നു മകനെ അമ്മയുടെ ബന്ധുക്കൾ 17 വർഷം അകറ്റിനിർത്തിയിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

തുടർന്നു അമ്മയുടെ പേരിലുള്ള സ്വത്തും വീടും ബന്ധുക്കളാണ് ഉപയോഗിച്ചിരുന്നത്. ബന്ധുക്കൾ കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി മകനിൽ നിന്ന് അകറ്റി. പിന്നീട് കുട്ടിയെ വെള്ളിമാടുകുന്ന് ബോയ്സ് ഹോമിൽ പ്രവേശിപ്പിച്ചു. അമ്മ മരിച്ചതോടെ 17 വർഷമാണ് കുട്ടി അവിടെ കഴിഞ്ഞത്. 

തുടർന്നു സിഡബ്ല്യുസി ചെയർമാൻ പി.അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണു കഴിഞ്ഞ ഫെബ്രുവരിയിൽ പിതാവിനെ കണ്ടെത്തിയത്. മുക്കം ടൗണിനടുത്തു വാടക വീട്ടിൽ കഴിയുന്ന കോൺട്രാക്‌ടറാണ് കുട്ടിയുടെ അച്ഛൻ എന്നു പൊലീസിനു വ്യക്‌തമായി. പിന്നീട്, അച്ഛനെ വിളിച്ചു വരുത്തി കുട്ടിയെ കൈമാറി. കുട്ടിക്ക് അർഹതപ്പെട്ട ഭൂമിയിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള മരം, വീട് എന്നിവ ഇപ്പോൾ ബന്ധുക്കൾ പൊളിച്ചു കടത്തിയെന്നാണു പരാതി.

കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പിതാവ് സിഡബ്ല്യുസിക്കും പൊലീസിനും പരാതി നൽകിയത്. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭൂമിയിലെ വീടാണു പൊളിച്ചത്. അവിടത്ത വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയിട്ടുമുണ്ട്. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം നിയമനടപടി ആരംഭിക്കും. കുട്ടി നിലവിൽ എൻഐടിക്ക് സമീപം സർക്കാർ ബാലമന്ദിരത്തിലാണ്.

English Summary:

This article reports on a disturbing case in Kozhikode where a child's inherited property has been allegedly demolished by relatives. After being separated from his father for 17 years, the child now faces a legal battle for his rightful property.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com