ADVERTISEMENT

പന്തീരാങ്കാവ്∙ വെങ്ങളം– രാമനാട്ടുകര ദേശീയപാത ബൈപാസ് റീച്ചിലെ ഏറ്റവും നീളം കൂടിയ മേൽപാലം തുറക്കുന്നു. പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംക്‌ഷൻ മേൽപാലമാണ് 30ന് അകം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ ഒരുങ്ങുന്നത്. ബൈപാസിൽ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രമായ പാലാഴി ജംക്‌ഷനിലെ  മേൽപാലം  തുറക്കുന്നതോടെ വാഹനയാത്ര സുഗമമാവും. ഇരുവശത്തുമായി രണ്ടു മേൽപാലങ്ങളാണ് നിർമാണം പൂർത്തീകരിച്ചത്.

700 മീറ്റർ നീളവും 14 മീറ്റർ വീതിയിലുമാണ് ഓരോ പാലവും. പാലാഴി മാത്തറ റോഡിലെ ഇരിങ്ങല്ലൂർ മുന്നല്ലേരി ജംക്‌ഷനു സമീപത്തുനിന്നാണ് മേൽപാലത്തിലേക്കുള്ള റോഡിന്റെ ആരംഭം. പൊറ്റമ്മൽ കെ.ടി താഴം റോഡ് ജംക്‌ഷനിലാണ് പാലം അവസാനിക്കുന്നത്. കെഎംസി കൺസ്ട്രക്‌ഷൻസ് ആയിരുന്നു നിർമാണ കരാ‍ർ ഏറ്റെടുത്തത്.

English Summary:

The highly anticipated overbridge at Pantheeramkavu's Palazhi Junction, part of the Vengalam-Ramanattukara National Highway Bypass, is nearing completion and is expected to be open to the public by the end of this month. This significant infrastructure project promises to alleviate traffic bottlenecks and ensure smoother commutes for motorists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com