എൻഐടി ലാബിൽ മെഷിനറിയിൽ കൈ കുടുങ്ങി; ജീവനക്കാരന്റെ വിരൽ മുറിച്ചു മാറ്റി
Mail This Article
കോഴിക്കോട്∙ എൻഐടി മെക്കാനിക്കൽ എൻജിനീയറിങ് ലാബിൽ മെഷിനറിയിൽ കൈ കുടുങ്ങി ജീവനക്കാരന്റെ വിരൽ മുറിച്ചു മാറ്റി. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് രഘു (56)നാണ് കാർപെന്ററി സെക്‌ഷനിലെ പ്ലെയിനർ മെഷിനിൽ കൈ കുടുങ്ങി ആണ് 2 വിരലുകൾമുറിഞ്ഞത്. ചതഞ്ഞരഞ്ഞ തള്ള വിരലും ചൂണ്ടു വിരലും മുറിച്ചു മാറ്റി. പിന്നീട് മെഡി.കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും എല്ലിന് അടക്കം പരുക്ക് ഉണ്ടായിരുന്നു. ക്യാംപസിൽ വച്ച് പരുക്കേറ്റിട്ടും വിദഗ്ധ ചികിത്സ നൽകുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴച ഉണ്ടായി എന്നാണ് ജീവനക്കാരുടെ ആരോപണം.
മെക്കാനിക്കൽ ലാബിൽ കഴിഞ്ഞ മാസവും മെഷിനറിയിൽ കൈ കുടുങ്ങി ജീവനക്കാരന് പരുക്കേറ്റ് ചികിത്സയിലാണ്. 500ൽ അധികം താൽക്കാലിക, സ്ഥിരം അനധ്യാപക ജീവനക്കാരുള്ള എൻഐടിയിൽ ജീവനക്കാർക്ക് ചികിത്സ ആനുകൂല്യവും ഇൻഷുറൻസും ലഭിക്കുന്നില്ല എന്ന പരാതിയും നേരത്തെ ജീവനക്കാർ ഉന്നയിച്ചിരുന്നു.