രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് മാർച്ച്: സംഘർഷത്തിൽ ഗെയ്റ്റും മതിലും തകർന്നു
Mail This Article
×
കോഴിക്കോട്∙ രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നഗരസഭയുടെ ഗെയ്റ്റും മതിലും തകർന്നു. നഗരസഭയിലെ ദുർഭരണം അവസാനിപ്പിക്കുക, അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. നഗരസഭാ കെട്ടിടത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ഗെയ്റ്റ് തള്ളിത്തുറന്ന് അകത്ത് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഗെയ്റ്റ് തകർന്നത്.
English Summary:
An LDF-organized march in Kozhikode protesting against alleged misrule, corruption, and backdoor appointments in Ramanattukara Municipality turned confrontational, resulting in damage to the municipal building's gate and wall. The clash occurred when police attempted to halt the protest before it reached the municipal building.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.