ADVERTISEMENT

പയ്യോളി∙ കടലിൽ നീന്തിത്തളർ‌ന്ന് അവശനിലയിലായ കാട്ടുപന്നി കടൽഭിത്തിയിലെ കല്ലുകൾ‌ക്കിടയിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അയനിക്കാട് തീരത്താണ് കടലിൽ നിന്നു കാട്ടുപന്നി നീന്തി വരുന്നതു മത്സ്യത്തൊഴിലാളിയുടെ ശ്രദ്ധയിൽ പെട്ടത്. മണൽത്തിട്ട ഇല്ലാത്തതിനാൽ കടൽ ഭിത്തിയുടെ കല്ലുകൾക്കിടയിലേക്കാണു നീന്തിക്കയറിയത്. അവശനിലയിൽ കല്ലുകൾക്കിടയിൽ കിടക്കുകയായിരുന്നു.മത്സ്യത്തൊഴിലാളിയായ തൈവളപ്പിൽ ടി.വി.കൃഷ്ണനാണ് ആദ്യം കണ്ടത്.

ആളുകൾ കൂടിയതോടെ ആദ്യം ഉണ്ടായിരുന്നിടത്ത് നിന്ന് അൽപ ദൂരം ഓടി പന്നി കല്ലുകൾക്കിടയിൽ തന്നെ വീണ്ടും വീണ് കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞെത്തിയ നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു വനം വകുപ്പ് ഉദ്യോഗസ്ഥരെയും നഗരസഭാ സെക്രട്ടറിയെയും അറിയിച്ചു. തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.പ്രജീഷ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് അസിസ്റ്റന്റ് സി.അനൂപ് എന്നിവർ സ്ഥലത്തെത്തി.  പന്നി അവശനിലയിലായതിനാൽ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് വനം വകുപ്പുമായി ബന്ധപ്പെട്ട്, പിടികൂടി വനത്തിൽ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

English Summary:

In a remarkable turn of events, a wild boar found itself stranded between rocks on Payyoli's Ayanikkad beach after a tiring swim. Alerted by a local fisherman, the community gathered as authorities from the Forest Department and Municipal Corporation devised a plan to safely rescue the exhausted animal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com