ADVERTISEMENT

കോഴിക്കോട്∙ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ കോർപറേഷൻ ആധുനിക സൗകര്യത്തോടെയുള്ള 3 ലോറികൾ കൂടി റോഡിലിറക്കി. ഇവയിൽ മാലിന്യ ശേഖരണം തുടങ്ങി. 17 ലോറികളാണ് മാലിന്യം ശേഖരിച്ച് ഞെളിയൻ പറമ്പിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ളത്. ഇതിൽ ചില ലോറികളിൽ നിന്നു മലിനജലം പലപ്പോഴും പുറത്തേക്ക് ഒഴുകുന്നതായി മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇതു പരിഹരിക്കാൻ കോർപറേഷനു നിർദേശവും നൽകി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ലോറികൾ  ജൈവ മാലിന്യ ശേഖരണത്തിനു ഉപയോഗിക്കുന്നത്.  മലിനജലം പുറത്തേക്ക് ഒഴുകാതിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി. മറ്റു ലോറികളിലും ഈ സംവിധാനം ഒരുക്കാൻ കോർപറേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഉടൻ നടപ്പാക്കുമെന്നും സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ പറഞ്ഞു.

English Summary:

To improve sanitation and environmental hygiene, Kozhikode Corporation has introduced 3 modern lorries equipped with spill-proof technology for collecting organic waste. This initiative addresses previous concerns raised by the Motor Vehicles Department regarding sewage spills and strengthens the city's commitment to efficient waste management.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com