ട്രെയിനിൽനിന്ന് 15 കിലോഗ്രാം കഞ്ചാവ് പിടികൂടി
Mail This Article
കൊയിലാണ്ടി∙ റെയിൽവേ സ്റ്റേഷനിൽ 15 കിലോയോളം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ടു സ്ത്രീകൾ അടക്കം 6 പേർ പിടിയിലായി. അമിത്ത് നായിക് (34), കാലി ചരൺ (34), പത്മാ ലാഹു (30), വിശ്വജിത്ത് ബഹ്റ (32), മണി മാലിക് ( 51), റിനാസാ (30 ) എന്നിവരാണ് പിടിയിലായത്. റൂറൽ എസ്പി നിധിൻ രാജിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് സ്ക്വാഡാണ് പിടിച്ചത്. കണ്ണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മുതൽ ഇവരെ നിരീക്ഷിക്കുകയായിരുന്നു.
ട്രെയിൻ കൊയിലാണ്ടിയിലെത്തിയപ്പോൾ പൊലീസ് കംപാർട്ട്മെന്റിലേക്ക് ഇരച്ചുകയറുകയായിരുന്നു. ബാഗുകളിൽ ഒരു കിലോയുടെ കെട്ടുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. എസ്ഐ മനോജ് കുമാർ രാമത്ത്, എഎസ്ഐമാരായ വി.സി.ബിനീഷ്. വി.വി.ഷാജി, വി.സദാനന്ദൻ, എസ്പിഒമാരായ എൻ.എം.ഷാഫി, ടി.കെ.ശോഭിത്ത്, ഇ.കെ.അഖിലേഷ്, കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ, എസ്ഐ മനോജ്, ഗിരീഷ്, അബ്ദുറഹിമാൻ,എഎസ് ഐ സുനിത, ഒ.കെ.സുരേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.