പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; 6 പേർക്ക് പരുക്ക്
Mail This Article
കോഴിക്കോട് ∙ പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ 6 പേർക്ക് പരുക്ക്. ശനിയാഴ്ച രാവിലെ പേരാമ്പ്ര പട്ടണത്തിലും അഞ്ചാം വാർഡിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
പേരാമ്പ്ര പട്ടണത്തില്‍ വച്ച് ഉത്തർപ്രദേശ് സ്വദേശി ഉബൈന്ത് (21), നിജിത്ത് കൂട്ടാലിട (33), രജീഷ് കോടേരിച്ചാൽ (36) എന്നിവർക്കും അഞ്ചാം വാർഡിൽ പാറാട്ടുപാറയിൽ സുമ വടേക്കണ്ടി (38), ചിരുതകുന്ന് ഗീത തൊണ്ടി പുറത്ത് (55), ചിരുതകുന്നിൽ ബന്ധുവിന്റെ വീട്ടിൽ വന്ന അനിൽ കുമാർ (49) എന്നിവർക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്ര പട്ടണത്തില്‍ നിർമാണപ്രവർത്തനം നടക്കുന്ന ഷോറൂമിന്റെ ജോലിക്കായി എത്തിയതായിരുന്നു ഉബൈന്ത്. കെട്ടിടത്തിനകത്ത് നിന്നും പുറത്ത് റോഡിലേക്കിറങ്ങിയ ഉബൈന്തിനെ നായ ഓടി വന്ന് കടിക്കുകയായിരുന്നു. കാലിനും കൈയ്ക്കും കടിയേറ്റു.