അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു; ആശങ്ക
Mail This Article
×
അരിക്കുളം∙ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ കൂടി വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണർ അഗാധ ഗർത്തത്തിലേക്ക് താഴുന്നു. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ സാഹചര്യമാണ് ഉള്ളത്. 9 മീറ്റർ ആഴവും നാലര മീറ്റർ വീതിയുള്ള കിണറാണ് താഴ്ന്നത്. 1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത്.
കോളനിയുടെ താഴ്‍വാരത്താണ് കിണർ ഉള്ളത്. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. അമ്മത്, നജീഷ് കുമാർ, എ. ഇന്ദിര, ബ്ലോക്ക് മെമ്പർ കെ.അഭിനീഷ്, എ.സി ബാലകൃഷ്ണൻ, വി.എം.ഉണ്ണി, പി.വി.താജുദ്ദീൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.