ADVERTISEMENT

കോഴിക്കോട് ∙ മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പുതിയങ്ങാടി നടുവിലകം സി.കെ.മുഹമ്മദ് സഫാദ് (24) ജയിൽ ചാടി. ഇന്നലെ പകൽ 11 മണിയോടെയാണ് ജില്ലാ ജയിലിൽനിന്നു കാണാതായത്. പ്രതികളെ പുറത്തേക്കിറക്കിയപ്പോൾ മുഹമ്മദ് സഫാദ് മതിൽ ചാടി കടന്നുകളയുകയായിരുന്നു. കസബ പൊലീസ് കേസെടുത്തു.

കഴിഞ്ഞ നവംബർ 12ന് ഒളവണ്ണ കൊടിനാട്ടുമുക്കിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലാണു മുഹമ്മദ് സഫാദിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിണറിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടെയാണു കേസിൽ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് സഫാദിനെ കണ്ടെത്തായി പൊലീസ് അന്വേഷണം തുടങ്ങി.  പന്നിയങ്കര എസ്ഐ: 9497980723, 0495-2320860.

English Summary:

A 24-year-old remand prisoner, Muhammed Safad, escaped from Kozhikode district jail, prompting a police investigation. Safad, accused in a theft case, jumped the jail wall and fled while prisoners were being moved. Police are actively searching for him.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com