ഓൺലൈൻ തട്ടിപ്പ്: യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടം
Mail This Article
×
കോഴിക്കോട്∙ ഓൺലൈൻ തട്ടിപ്പിൽ പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിയായ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് ബിരുദധാരിയായ യുവതിയിൽ നിന്ന് പണം തട്ടിയത്. യുവതിയുടെ പേരിലെത്തിയ പാർസലിൽ ലഹരി വസ്തുക്കളുണ്ടെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കേസ് ഒഴിവാക്കിത്തരാമെന്നറിയിച്ച് നവംബർ 23 മുതൽ 26 വരെ പണം തട്ടി. സ്വർണം പണയപ്പെടുത്തിയും യുവതി പണം നൽകി. പിന്നീട് ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഭർത്താവ് പറഞ്ഞപ്പോഴാണ് യുവതി, താൻ തട്ടിപ്പിനിരയായ കാര്യം മനസ്സിലാക്കിയത്. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
English Summary:
Online Scam targets young graduate in Kozhikode, resulting in a loss of over three lakh rupees. The victim was threatened with arrest over a fake drug parcel by individuals posing as Mumbai police officers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.