നടുവണ്ണൂർ - കൊട്ടാരമുക്ക് റോഡിൽ ; റോഡ് നവീകരണം യാത്രക്കാർക്ക് വിനയായി
Mail This Article
×
നടുവണ്ണൂർ ∙ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന നടുവണ്ണൂർ - കൊട്ടാരമുക്ക് റോഡിൽ വയൽ പീടിക പ്രദേശത്ത് രണ്ടു ഭാഗത്തും ഗാർഡ് സ്റ്റോൺ സ്ഥാപിച്ചത് വിനയായി. 8 മീറ്റർ റോഡിൽ ഗാർഡ് സ്റ്റോൺ സ്ഥാപിച്ച ശേഷം വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രയും ദുസ്സഹമാകും. റോഡിന്റെ ഏറ്റവും അറ്റത്ത് സ്ഥാപിച്ചിരുന്നെങ്കിൽ നിലവിലെ പ്രയാസങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. 2 വലിയ വാഹനങ്ങൾ ഒരേ സമയത്ത് കടന്നു പോകാൻ കഴിയില്ല. കഴിഞ്ഞ ദിവസം യാത്രക്കാരെ ഇറക്കാൻ നിർത്തിയ ബസിനു പിറകിൽ എത്തിയ ലോറി കടന്നു പോകാൻ കഴിയാതെ കുടുങ്ങിയിരുന്നു.
English Summary:
Guard stones installed on the Naduvannur - Kottaramukku road in Vayalpeedika are causing traffic hazards. Locals claim that the guard stones' placement prevents large vehicles from passing and endangers pedestrians.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.