ADVERTISEMENT

കോഴിക്കോട് ∙ ജില്ലാ ജയിലിൽ സഹതടവുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 10 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജു(46)വിനെ ആണ് കസബ ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  2014ലാണ് സംഭവം. പരപ്പനങ്ങാടി എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി ജില്ലാ ജയിലിൽ എത്തിച്ച പ്രതി സഹതടവുകാരനെ ബ്ലേഡ് ഉപയോഗിച്ചു കഴുത്തിൽ മുറിവേൽപിക്കുകയായിരുന്നു.

പ്രതി ഗോവ, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി എത്തിയെന്ന വിവരത്തിൽ പൊലീസ് പത്തനംതിട്ട ചിറ്റാരിയിൽ സഹോദരിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എഎസ്ഐ പി.സജേഷ് കുമാർ, സീനിയർ സിപിഒമാരായ പി.കെ.ബിനീഷ്, സുമിത്ത് ചാൾസ്, സിപിഒ മുഹമ്മദ് സക്കറിയ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

English Summary:

Kozhikode Police successfully apprehended a man who had been evading authorities for 10 years. The man, out on bail, was wanted in connection with the attempted murder of a fellow inmate at the district jail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com