ADVERTISEMENT

ചാലിയം ∙ കോടികൾ മുടക്കി സൗന്ദര്യവൽക്കരിച്ച ചാലിയം ബീച്ച് പുലിമുട്ട് റോഡിൽ പാർശ്വ സുരക്ഷാഭിത്തി ഇല്ലാത്തത് അപകടഭീതി. ഒരു കിലോമീറ്റർ റോഡിൽ യാത്രക്കാർക്ക് ഒരു സുരക്ഷയുമില്ല. വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ നേരെ പുഴയിലേക്ക് പതിക്കും. നിർദേശ് പരിസരം മുതൽ പുലിമുട്ട് റോഡിന്റെ ഒരുവശം പുഴയും മറുവശം വലിയ താഴ്ചയുമാണ്. ഇരുവശത്തും പാർശ്വ സുരക്ഷാഭിത്തിയില്ല.രാത്രി അപകട സാധ്യത ഏറെയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അതിവേഗത്തിലാണ് ഇതുവഴി കടന്നു പോകുന്നത്.ടൂറിസം വകുപ്പ് ആവിഷ്കരിച്ച ‘ഓഷ്യാനസ്’ ബീച്ച് ടൂറിസം വികസനത്തിന്റെ ഭാഗമായി 9.25 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ട പ്രവൃത്തി പൂർത്തിയായതോടെ ബീച്ചിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയെങ്കിലും പുലിമുട്ട് റോഡ് സുരക്ഷിതമാക്കാൻ നടപടി നീളുകയാണ്.

ബീച്ചിലേക്കുള്ള പ്രധാന കവാടത്തിന്റെ നിർമാണം നടക്കുന്നതിനാൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർദേശ് ഗേറ്റ് വരെ മാത്രമാണ് കടത്തിവിടുന്നത്. എന്നാൽ ബൈക്കുകൾ പുലിമുട്ടിന്റെ അറ്റം വരെ പോകുന്നുണ്ട്. സായാഹ്നങ്ങളിൽ ഉല്ലസിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര വകുപ്പ് ചാലിയം ബീച്ചിൽ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ സുരക്ഷിതമാക്കേണ്ട റോഡിന്റെ ഭിത്തി നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.

English Summary:

Chaliyam Beach breakwater road, recently beautified as part of a multi-crore tourism project, lacks a crucial safety wall, raising concerns about potential accidents. The absence of a barrier on the road, which runs alongside a steep drop and the river, endangers visitors, especially at night.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com