ജീവകാരുണ്യത്തിന്റെ വിസിലൂതി ഇന്നു ഫുട്ബോൾ ടൂർണമെന്റ്
Mail This Article
കോഴിക്കോട്∙ നന്മയുടെ വിസിൽ മുഴങ്ങുകയായി. സാഹോദര്യത്തിന്റെ ഫുട്ബോളിന് ഇന്നു കിക്കോഫ്.സ്വന്തം നാട്ടുകാർക്കു സഹായമെത്തിക്കാൻ കിണാശ്ശേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ കൈകോർത്ത് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റാണ് ഇന്നു നടക്കുന്നത്.കിണാശ്ശേരി ഹെൽപിങ് ഹാൻഡ് മുഹമ്മദൻസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തുന്ന ദേശീയ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു കിണാശ്ശേരി ഹൈസ്കൂൾ മൈതാനത്താണ് നടക്കുക.ഒറ്റപ്പെട്ടുപോയ നിസ്സഹായരായ നാട്ടുകാർക്കു സഹായം എത്തിക്കുകയെന്ന നന്മ കോവിഡ് കാലത്താണ് കിണാശ്ശേരിയിലെ ഒരു കൂട്ടം യുവാക്കളുടെ മനസ്സിലുദിച്ചത്. ഏതാനും വീടുകളിൽ കിറ്റുകളെത്തിച്ചാണ് പ്രവർത്തനം തുടങ്ങിയത്. കൂടുതൽ കുടുംബങ്ങൾക്കു തണലേകാൻ എങ്ങനെ പണം കണ്ടെത്തുമെന്ന ചിന്തയിൽനിന്നാണ് ഹെൽപിങ് ഹാൻഡ്സ് മുഹമ്മദൻസ് എന്ന കൂട്ടായ്മ 2020ൽ രൂപം കൊണ്ടത്. ഇതേ ലക്ഷ്യത്തിനായാണ് ഇന്നു ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നതെന്നു കമ്മിറ്റി കൺവീനർ മുഹമ്മദ് റസ്‌ലം പറഞ്ഞു.സ്കൂൾ മൈതാനത്ത് 2000 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്.