ADVERTISEMENT

കടലുണ്ടി∙ ടൺ കണക്കിനു പാഴ്‌വസ്തുക്കൾ അടിഞ്ഞു കൂടി കടലുണ്ടിക്കടവ് അഴിമുഖം മാലിന്യ കേന്ദ്രമായി. കടലുണ്ടിപ്പുഴയിലും കടലിലും ഒഴുകിയെത്തിയ അജൈവ മാലിന്യമാണ് തീരത്തെങ്ങും. പാലത്തിനു താഴെ തീരത്താകെ വ്യാപിച്ചു. നദീ തീരത്തേക്ക് ഇറങ്ങാൻ പറ്റാത്ത നിലയാണ്.പഴയ പ്ലാസ്റ്റിക് കുപ്പികൾ, ചെരിപ്പു അവശിഷ്ടങ്ങൾ, തെർമോകോൾ കഷണങ്ങൾ തുടങ്ങിയവയാണ് ഏറെയും. പ്ലാസ്റ്റിക് മാലിന്യം വ്യാപിച്ചത് നദിക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുകയാണ്. കടലേറ്റത്തിലാണ് മാലിന്യം തീരത്ത് അടിഞ്ഞത്.വേലിയേറ്റ സമയത്തു പുഴയിലേക്ക് ഒഴുകുന്ന മാലിന്യം പക്ഷിസങ്കേതത്തിലേക്ക് വ്യാപിക്കുമെന്ന സ്ഥിതിയാണ്. ഇതു പക്ഷികളുടെ സ്വൈരവിഹാരത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പാലം പരിസരത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയുണ്ടാവുന്നില്ല.

English Summary:

Kadalundi estuary is under threat. Tons of plastic waste are accumulating in the estuary, posing a severe environmental hazard and threatening the nearby bird sanctuary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com