ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡിലും ജനവാസ മേഖലകളിലും കഴിഞ്ഞ ദിവസം കണ്ട കാട്ടുപോത്തുകളെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനഭൂമിയിലേക്ക് കയറ്റിവിട്ടു. താമരശ്ശേരി ആർആർടി ടീം, കക്കയം, പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തുകളെ കണ്ടെത്തിയത്. 25 അംഗ വനം വകുപ്പ് സംഘം ഡാം സൈറ്റ് റോഡിലെ മണ്ണനാൽ എസ്റ്റേറ്റ് മേഖലയിൽ നിന്നു ഡാം മേഖലയിലേക്കാണ് പരിശോധിച്ചത്. രാവിലെ 9ന് ആരംഭിച്ച തിരച്ചിൽ വൈകിട്ട് 3.30ന് ആണ് അവസാനിച്ചത്.

കഴിഞ്ഞ 2 ദിവസമായി മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാരും വനം വകുപ്പും സ്ഥിരീകരിച്ചിരുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്ന ഡാം സൈറ്റ് റോഡ് മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച സൗരവേലി നിർമാണം വൈകുന്നത് കർഷകരെയും ടൂറിസ്റ്റുകളെയും ആശങ്കയിലാക്കുന്നുണ്ട്. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.കെ.പ്രബീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധിക്കാൻ എത്തിയത്.

English Summary:

Wild buffaloes sighted near Kakkayam Dam in Koorachundu, Kerala, were successfully driven back into the forest by the Forest Department. This incident has renewed concerns about the delayed installation of a government-promised solar fence to prevent human-wildlife conflict in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com