കോഴിക്കോട് ജില്ലയിൽ ഇന്ന് (12-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
ഫറോക്ക് ∙ ഫാറൂഖ് കോളജ് സെൽഫ് ഫിനാൻസ് ജേണലിസം വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 17ന് രാവിലെ 10ന് കോളജ് ഓഫിസിൽ നടക്കും.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
പട്ടികജാതി വികസന വകുപ്പിന് കീഴിലെ നീലേശ്വരം ഗവ. ഐടിഐ, എലത്തൂർ ഗവ. ഐടിഐ, പാണ്ടിക്കാട് ഗവ. ഐടിഐ, കേരളാധീശ്വരപുരം ഗവ. ഐടിഐ എന്നിവിടങ്ങളിൽ അരിത്‌മെറ്റിക് കാൽക്കുലേഷൻ കം ഡ്രോയിങ് (എസിഡി) ഗെസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് 10.30ന് എലത്തൂർ ഗവ. ഐടിഐയിൽ . 0495-2371451
സീനിയർ റസിഡന്റ് ഡോക്ടർ
ഗവ.ഡന്റൽ കോളജ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറെ (ഒരു ഒഴിവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 17ന് 11ന്. 0495-2356781.
സീറ്റ് ഒഴിവ്
കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ ഡേറ്റാ എൻട്രി കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. 8891370026
മെഡിക്കൽ ക്യാംപ് 14ന്
കൊയിലാണ്ടി ∙ പൊയിൽക്കാവ് മഹാത്മാഗാന്ധി സേവാഗ്രാം 14 ന് രാവിലെ 9 മണി മുതൽ മെഗാ മെഡിക്കൽ ക്യാംപ് പൊയിൽക്കാവ് സ്കൂളിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്, ആഞ്ജനേയ കോളജ് ഉള്ളിയേരി , തണൽ ചേമഞ്ചേരി, സിഎച്ച് സെന്റർ കൊയിലാണ്ടി, സിൽപ എന്നിവയുടെ സഹകരണത്തോടെ നടത്തും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഗൈനക്കോളജി, ഒഫ്താൽമോളജി,വിഭാഗങ്ങളിലെ ഡോക്ടർമാർ സേവനം ലഭ്യമാകും. 9605 372 995
കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
കോഴിക്കോട് ∙ കെ ടെറ്റ് സർട്ടിഫിക്കറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വിതരണം ചെയ്യും. തീയതിയും കാറ്റഗറിയും: ഇന്നു കാറ്റഗറി 1, നാളെ കാറ്റഗറി 2, 16നു കാറ്റഗറി 3, 17നു കാറ്റഗറി 4.
ബസ് സ്റ്റാൻഡിൽ നിയന്ത്രണം
ഓമശ്ശേരി∙ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം നടക്കുന്ന സാഹചര്യത്തിൽ പുറത്തേക്കുള്ള വഴി അടച്ചതിനാൽ ഇന്നു മുതൽ പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നതും തിരിച്ചു പോകുന്നതും പ്രവേശന കവാടത്തിൽ കൂടി തന്നെ വേണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 10– 2: മേപ്പയൂർ ഭജനമഠം, പുത്തൻപുറപ്പാറ, പാവാട്ടുകണ്ടിമുക്ക്, മൈക്രോവേവ്, മഞ്ഞക്കുളം, കുഴിങ്കുലത്ത്, ഇരിങ്ങത്ത്, കുപ്പേരിക്കാവ്, തോലേരി, ചൂരക്കാട്ടുവയൽ, മൂട്ടപ്പറമ്പ്.
∙ 8– 5: കട്ടിപ്പാറ ടൗൺ, അമരാട്, തങ്ങൾകുന്ന്.
∙ 7– 10: ബാലുശ്ശേരി വൈകുണ്ഡം, ബാലുശ്ശേരി ടൗൺ, ബാലുശ്ശേരി പോസ്റ്റ് ഓഫിസ് പരിസരം, ചിറക്കൽകാവ്, കൈരളി റോഡ്.
∙ 7– 4: ബാലുശ്ശേരി കുന്നത്തെരു, പൊന്നരംതെരു, അരീപ്പുറംമുക്ക്, ഓയിൽ മിൽ, അമ്പലംകണ്ടി, ചേനാട്ടുമുക്ക് ഭാഗങ്ങളിൽ ഭാഗികമായി.
∙ 7– 5: കക്കോടി കൊളമുള്ളതിൽ താഴം, വെളുത്തേടത്ത് താഴം, പോലൂർ, മാന്തോട്ടത്തിൽ, അയ്യപ്പാടം, മൂലപ്പിലാവ്, ചീരോത്തിൽ താഴം, അണ്ണാച്ചികനാൽ, ഐഒസി.
∙ 7– 5: കൂട്ടാലിട തിരുവോട്, തിരുവോട് ഫൈബർ, ചെക്കിത്താഴ.
∙ 8.30– 5: കോടഞ്ചേരി മുള്ളുപാറ, ഇലന്തുകടവ്, മഞ്ഞുവയൽ.
∙ 9– 1: വരക്കൽ അമ്പലം, അബ്ദുല്ല, നന്ദനം, ജർമൻ മോട്ടോഴ്സ്.