ADVERTISEMENT

പന്തീരാങ്കാവ്∙ ഭിന്നശേഷിക്കാരനായ മകന് കൂട്ടിരിപ്പിന്  പ്രായമായ അച്ഛൻ മാത്രമായി. ജന്മനാ ഭിന്ന ശേഷിക്കാരനായ  ഷജിലിനു  ഇപ്പോൾ 35 വയസ്സായി.  75 ശതമാനo വൈകല്യമുള്ള ഷിജിലിന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല.  സംസാരശേഷിയുണ്ട്. 5 വർഷം മുമ്പ് അമ്മ മരിച്ചതോടെ ഏക ആശ്രയം അച്ഛൻ മണക്കടവ് സുകുമാരൻ മാത്രമായി. സുകുമാരൻ്റെ ഭാര്യ അഞ്ചു വർഷം മുമ്പ്  മരിച്ചതോടെ മകൻ്റെ പരിചരണം മുഴുവനായും അച്ഛനിലായി. ഇലക്ട്രീഷ്യൻജോലികൾ ചെയ്തിരുന്ന സുകുമാരൻ ഇപ്പോൾ  ജോലിക്ക് പോകാതെ മകന് കൂട്ടിരിപ്പാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷനുകൾ മാത്രമാണ് ഇപ്പോൾ വരുമാനം.

ഏഴാം ക്ലാസ് വരെ അമ്മയാണ് ഷിജിലിനെ സ്കൂളിലേക്ക് കൊണ്ട് പോയിരുന്നത്. വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ടിവി യും മൊബൈലുമാണ് ഇപ്പോൾ ഷിജിലിൻ്റെ ലോകം. പ്ലാസ്റ്റിക് പൂക്കൾ നിർമിക്കാനും ഷിജിൽ പഠിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വീൽ ചെയറുണ്ടെങ്കിലും സമീപത്തെ റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇപ്പോൾ പുറത്ത് പോകാൻ കഴിയുന്നില്ലെന്നും ഷിജിൽ സങ്കടത്തോടെ പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ മണക്കടവിൽ കുന്നം കളങ്ങര  ക്ഷേത്ര ത്തിനു സമീപം കോഴിപ്പുറത്ത് വീട്ടിലാണ് ഈ അച്ഛനും മകനും താമസിക്കുന്നത്. സുകുമാരനു (73) വാർധക്യമായതോടെ  തന്റെ ശേഷം  മകൻ്റെ അവസ്ഥ എന്താകും എന്ന ഹൃദയ ഭേദകമായ സങ്കടത്തിൽ കണ്ണുനീർ പൊഴിയക്കയാണ് ഈ പിതാവ്.

English Summary:

Differently-abled Shaji Linu, a 35-year-old from Kozhikode, Kerala, relies entirely on his elderly father for care. With his mother's passing five years ago, the sole responsibility of looking after Shaji has fallen upon his aging father, who worries about his son's future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com