കല്ലും മണ്ണും നീക്കിയില്ല; പക്രംതളം ചുരം റോഡിൽ ഗതാഗത തടസ്സം
Mail This Article
×
തൊട്ടിൽപാലം∙ പക്രംതളം ചുരം റോഡിൽ ഇടിഞ്ഞു വീണ മണ്ണും കല്ലും നീക്കാത്തത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതായി പരാതി. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിലാണ് നാല്– അഞ്ച് വളവുകൾക്കിടയിലുള്ള ഭാഗത്ത് റോഡിലേക്ക് മണ്ണും പാറകളും വീണത്. റോഡിന്റെ മധ്യഭാഗത്തോളം കല്ലും മണ്ണും വീണിട്ടുണ്ട്. ഇവിടെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും പ്രയാസമാണ്.കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡാണിത്. വാഹനങ്ങൾ അരികു ചേർന്നു പോകുന്നത് സംരക്ഷണ ഭിത്തി ഇടിയാനും കാരണമാകുമെന്നു നാട്ടുകാർ പറയുന്നു. ദിവസങ്ങളായിട്ടും റോഡിലെ മണ്ണ് നീക്കി ഗതാഗതം സുഗമമാക്കാൻ ചുരം ഡിവിഷൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
English Summary:
Landslide debris on Pakranthalam Churam Road near Thottilpalam is causing significant traffic disruptions and raising safety concerns for motorists. Despite the disruption to this crucial route for KSRTC buses and goods carriers, authorities have yet to clear the road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.