ADVERTISEMENT

നടുവണ്ണൂർ∙ അഞ്ചോളം ജീവൻ പൊലിഞ്ഞ പുതിയപ്പുറം അപകട വളവിന് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിൽ കോട്ടൂർ-പുതിയപ്പുറം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുതിയപ്പുറത്തെ അപകടവളവിന് പരിഹാരം കണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പത്തൊൻപതാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. സി. പി.അഖിൽ അധ്യക്ഷത വഹിച്ചു. കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സി.കെ. അഖിൽ കോട്ടൂർ ഉദ്ഘാടനം ചെയ്തു. ഇ 'ആദർശ് , കെ. വിനീത് തുടങ്ങിയവർ സംസാരിച്ചു. 

‌ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 8 മീറ്റർ വീതിയുള്ള ഈ റോഡ് കോട്ടൂർ ബസ് സ്റ്റോപ്പിനടുത്ത് നിന്നാരംഭിക്കുന്ന ഈ റോഡ് പുതിയപ്പുറത്ത് താഴെ തോട് വരെ വരുന്ന രണ്ടര കിലോമീറ്ററോളം ഭാഗം കോട്ടൂർ പഞ്ചായത്തിലും സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പുതിയപ്പുറം അപകട വളവ് വരുന്ന 500 മീറ്ററോളം ഭാഗം നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലുമാണ് . ജലജീവൻ പൈപ്പിടാൻ കുഴിയെടുത്തതോടെ പല ഭാഗത്തും തകർന്നിട്ടുണ്ട്. കോട്ടൂർ ഗെയിൽ വാൽവ് സ്റ്റേഷന് സമീപത്ത് പൊട്ടി പൊളിഞ്ഞിട്ട് വാഹനങ്ങൾ കടന്ന് പോവാൻ വളരെ പ്രയാസമനുഭവിക്കുന്നു.

റോഡിന് ഓവുചാൽ ഇല്ലാത്തത് കാരണം പല ഭാഗത്തും മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടാണ്. പുതിയപ്പുറത്ത് താഴെ റോഡിൽ വെള്ളക്കെട്ട് കാരണം കാൽനട യാത്രക്കാരും വാഹനങ്ങളും മഴ പെയ്താൽ കടന്ന് പോവാൻ ഏറെ പ്രയാസമനുഭവിക്കുകയാണ്. കോട്ടൂർ പടിയക്കണ്ടി എന്നിവിടങ്ങളിൽ നിന്ന് പേരാമ്പ്രയിൽ എത്തിചേരാനും മൂലാട് ഭാഗത്ത് നിന്ന് നടുവണ്ണൂരിൽ എത്തിചേരാനും എളുപ്പ മാർഗ്ഗമാണ്. ഈ റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം, അത്തൂനി ദേവി ക്ഷേത്രം, പെരുവച്ചേരി ഗവ. എൽ. പി സ്കൂൾ , കുന്നരം വെള്ളി ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ എത്തിചേരുന്ന കാൽനട യാത്രക്കാർ ഏറെ പ്രയാസമനുഭവിക്കുകയാണ്. 

English Summary:

Puthiyappuram's dangerous curve remains a pressing issue, with the Youth Congress demanding the Public Works Department take action to improve the road's safety and prevent further accidents. The road's deplorable condition and the unresolved curve have already claimed five lives, highlighting the urgency for a solution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com