ചിറയിൽ പീടികയിൽ യാത്രാദുരിതം; അടിപ്പാതയ്ക്കു വേണ്ടി ജനകീയ പ്രക്ഷോഭം
Mail This Article
അഴിയൂർ∙ചിറയിൽ പീടികയിൽ പഴയ റെയിൽവേ ക്രോസിനു സമീപം അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി നാട്ടുകാർ. പ്രൈമറി ഹെൽത്ത് സെന്റർ, പൊലീസ് സ്റ്റേഷൻ, മുസ്‌ലിം ആരാധനാലയം എന്നിവയിലേക്കുള്ള വഴിയാണ്. ദേശീയപാതയുമായി ബന്ധപ്പെടാനും കച്ചവട സ്ഥാപനങ്ങളിൽ പോകേണ്ടവരും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. റെയിൽവേ അടിപ്പാതയുടെ ആവശ്യം ബോധ്യപ്പെടുത്താൻ പാലക്കാട് ഡിവിഷനൽ മാനേജർ അടക്കമുള്ളവരെ എംപിയുടെ നേതൃത്വത്തിൽ കാണും.
അടിപ്പാത ജനകീയ ആക്‌ഷൻ കമ്മിറ്റി കൺവൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. റഹിം പുഴക്കൽപറമ്പത്ത്, കെ.കെ.ജയചന്ദ്രൻ, പി.ബാബുരാജ്, എം.പി.ബാബു, കെ.എ.സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, കെ.പി.ചെറിയ കോയ, വി.പി.വികാസ്, മുബാസ് കല്ലേരി, പി.എം.അശോകൻ, വി.പി.പ്രകാശൻ, ടി.ടി.പത്മനാഭൻ, കെ.പി. പ്രമോദ്, സി.മോഹനൻ എന്നിവർ പ്രസംഗിച്ചു.