ADVERTISEMENT

വടകര∙ഐസ് റോഡ് ലവൽ ക്രോസിനു സമീപം മരച്ചില്ലകൾ പൊട്ടി വീഴുന്നത് റോഡിലൂടെ പോകുന്നവർക്ക് ഭീഷണി. ഡിവൈഎസ്പി ഓഫിസ് പരിസരം മുതൽ ലവൽ ക്രോസ് വരെയുള്ള റോഡിലാണ് പ്രശ്നം. ഇവിടെ  റോഡിന്റെ ഇരു വശത്തും റെയിൽവേയുടെ വലിയ മരങ്ങളുണ്ട്. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ ഏറെ വലുതാണ്. ഇവ ഇടയ്ക്കിടെ പൊട്ടി വീഴുമ്പോൾ ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവാകുന്നത്. ലവൽ ക്രോസ് അടയ്ക്കുമ്പോൾ വാഹനനിര കൂടും.മുനിസിപ്പൽ ഓഫിസ്, പാക്കയിൽ, താഴെ അങ്ങാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന വഴിയാണിത്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കുറെ മരം മുറിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തെ അപകടച്ചില്ലകൾ മുഴുവൻ മുറിച്ചു മാറ്റിയിട്ടില്ല.

English Summary:

Broken tree branches near Vadakara's Ice Road level crossing are creating a dangerous situation for commuters. Urgent action is needed to clear the hazardous branches and ensure the safety of those using this vital route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com