ADVERTISEMENT

മുക്കം ∙ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയുന്നില്ല. അശാസ്ത്രീയമായ റോഡ് നവീകരണത്തെ തുടർന്ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ. ഇന്നലെയും സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ വലിയപറമ്പിൽ വാൻ ഇലക്ട്രിക് പോസ്റ്റുകളിലിടിച്ച് അപകടമുണ്ടായി. തൊട്ടടുത്ത കടയുടെ മേൽക്കൂരയുടെ കാലിലും വാൻ ഇടിച്ചു. വാനും ഒരു ഇലക്ട്രിക് പോസ്റ്റും പൂർണമായും തകർന്നു. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശികളായിരുന്നു വാനിലുണ്ടായിരുന്നത്.

ഈ വർഷം 400 അപകടങ്ങളും 25 മരണങ്ങളും സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായി.ഒക്ടോബർ ആദ്യവാരം വലിയപറമ്പിലുണ്ടായ അപകടത്തിൽ പന്നിക്കോട് പാറമ്മൽ അശ്വിൻ മരിച്ചു. സഹോദരൻ അഖിലിന് പരുക്കേറ്റിരുന്നു. സംസ്ഥാന പാതയരികിൽ നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. ഇതിന്റെ തൊട്ടടുത്ത ദിവസം കറുത്തപറമ്പിലെ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. വലിയപറമ്പിലാണ് ഇന്നലെ വീണ്ടും അപകടം ഉണ്ടായത്.

സംസ്ഥാന പാതയിൽ മാടാംപറമ്പ്, ഓടത്തെരുവ്, കറുത്തപറമ്പ്, വലിയപറമ്പ്, ഗോതമ്പ് റോഡ്, നെല്ലിക്കാപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങളും അപകട മരണങ്ങളും പതിവായത്. സംസ്ഥാന പാതയിലെ തന്നെ ഓമശ്ശേരി അഗസ്ത്യൻമൂഴി മുക്കം റോഡിലും അപകടങ്ങൾ പതിവാണ്. അശാസ്ത്രീയമായ നവീകരണ പ്രവൃത്തിയാണ് കാരണമെന്ന് ആക്ഷേപം ഉയർന്നു. മഴ പെയ്താൽ റോഡിൽ വാഹനങ്ങൾ തെന്നിയാണ് മിക്ക അപകടങ്ങളും ഉണ്ടാവുന്നത്.

English Summary:

Kerala road accidents are on the rise, particularly on the Edavanna-Koyilandy state road, where unscientific renovations have created hazardous driving conditions. The latest accident in Mukkam's Valiyaparambu underscores the urgent need for improved road safety measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com