ADVERTISEMENT

പടനിലം∙പൂനൂർ പുഴയുടെ ഒഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പുഴ സംരക്ഷണ സമിതിയും നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും ശുചീകരണവുമായി സന്നദ്ധ സേവനത്തിന്. കഴിഞ്ഞ ദിവസം പടനിലം കുമ്മങ്ങോട്ട് മുതൽ പാറക്കടവ് വരെ ഭാഗങ്ങളിൽ പുഴയിലും പരിസരത്തും മാലിന്യം നീക്കം ചെയ്തും കാട് വെട്ടിയും ശുചീകരണത്തിൽ പങ്കാളികളായി.

സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെയും പുഴ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് നൂറോളം പേർ പങ്കാളികളായി. പുഴയിൽ അടിഞ്ഞ പ്ലാസ്റ്റിക്, ഒഴുക്കിന് തടസ്സമായി പുഴയിൽ തങ്ങി നിൽക്കുന്ന മരങ്ങൾ, പുഴയിൽ ഒഴുക്കി വിട്ട നാപ്കിൻ അവശിഷ്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്തു. അടുത്ത 22നും ഈ ഭാഗങ്ങളിലും 25ന് പണ്ടാരപറമ്പ് വരെ ഭാഗങ്ങളിലും ശുചീകരണം നടത്താൻ തീരുമാനിച്ചതായി പ്രവർത്തകർ പറഞ്ഞു. പ്രളയ കാലത്തും മറ്റും പുഴയിൽ ഒഴുക്കി വിട്ട മാലിന്യ അവശിഷ്ടങ്ങൾ പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളിലും മറ്റും തങ്ങി നിന്ന് ഒഴുക്ക് തന്നെ തടസ്സപ്പെട്ട നിലയിലായിരുന്നു പലയിടങ്ങളിലും. പുഴയിലും പുഴയോരത്തും വളർന്ന ഒഴുക്കിന് തടസ്സമായ മരങ്ങളും അടിഞ്ഞു കൂടിയ മാലിന്യവും മറ്റും നീക്കം ചെയ്യുന്നതോടെ പുഴയിൽ തെളിനീർ ഒഴുകാനും പ്രളയ കാലത്ത് പുഴ കര കവിഞ്ഞ് ഉണ്ടാകുന്ന ദുരിതം ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

English Summary:

Poonoor River in Patanam, Kerala, underwent a revitalizing cleaning drive as volunteers cleared debris and waste to improve water flow and reduce flood risks. The community-led initiative aimed to protect the environment and ensure the well-being of residents during the monsoon season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com