കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Mail This Article
×
കുന്ദമംഗലം∙ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ മഴുവന്നൂർ നെടുംപുറത്ത് ഷാജിപോളിന്റെ ഭാര്യ ഷേർളിഷാജി (57) ആണ് മരിച്ചത്. നവംബർ11 ന് കാരന്തുർ മർക്കസിനു സമീപത്ത് കൂടി നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മർകസിന് സമീപത്ത് കുന്ദമംഗലം ഏജൻസിസ് എന്ന സ്ഥാപത്തിന്റെ ഉടമയാണ്. മക്കൾ:- ആദിഷ് പോൾ ഷാജി, ആദർശ്പോൾ ഷാജി. പിതാവ്:- മഴുവന്നൂർ വേലംകുടിയിൽ കുര്യാക്കോസ്. മാതാവ്:- സാറാമ്മകുര്യാക്കോസ്. സഹോദരങ്ങൾ:- ജോൺ, സൂസൻ, കുര്യാക്കോസ്,ജോയ് പോൾ, ജെന്നി പരേതരായ വർഗീസ്,അന്നമ്മ, ഷൈനി. ബുധനാഴ്ച കുന്ദമംഗലത്തെ വസതിയിൽ നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ സംസ്‌കാരം നടക്കും.
English Summary:
Sherly Shaji, a housewife from Mazhuvannoor, died following injuries sustained in a car accident. The funeral service will be held at her residence and burial at Mazhuvannoor St. Thomas Church on December 19th, 2024.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.